കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പാലയ്ക്കൽ വാർഡിൽ മുകുന്നേരി അമ്പലം- ചെന്നിലം റോഡും വാർഡ് വികസനോത്സവവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മുകുന്നേരി ആർ.ആർ.എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജെ. നജീബത്ത് നിർവഹിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ കിംസാറ്റ് ചെയർമാൻ എസ്. വിക്രമൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എസ്. ഷാനി, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വാർഡ് അംഗവും ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വേണുകുമാരൻ നായർ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജി തോമസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |