SignIn
Kerala Kaumudi Online
Friday, 17 July 2026 4.47 AM IST

കാപ്പാ പ്രതിയും സഹായികളും  വെടിയുണ്ടകളുമായി അറസ്റ്റിൽ

kapa

പീരുമേട്: കാപ്പാ കേസ് പ്രതിയെയും കൂട്ടാളികളെയും വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്തു. കാപ്പാ കേസിൽ ജില്ലയിൽ നിന്ന് പുറത്താക്കിയ പുനലൂർ സ്വദേശി ജയിൻ ഉൾപ്പടെയുള്ളവരാണ് പിടിയിലായത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയിൻ പീരുമേട്ടിൽ കെ.ടി.ഡി.സിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഗസ്റ്റ് ഹൗസിൽ രഹസ്യമായി താമസിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിന്റെ കെയർ ടേക്കർ പുനലൂർ മണിയാർ സ്വദേശി രതീഷാണ് ഇയാൾക്ക് ഇവിടെ താമസിക്കാൻ സൗകര്യം ഒരുക്കിയത്. ജയിന്റെ സുഹൃത്ത് രഞ്ജിത്ത് എന്നയാളും അറസ്റ്റിലായി. ഇവർ ഗസ്റ്റ് ഹൗസിൽ രഹസ്യമായി താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെയും പീരുമേട് പൊലീസിന്റെയും പ്രത്യേക സംഘം ഗസ്റ്റ് ഹൗസിൽ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളും ഇവരിൽ നിന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL