SignIn
Kerala Kaumudi Online
Friday, 17 July 2026 3.26 AM IST

പുനലൂരിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്... എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പോര് സി.പി.എം- സി.പി.ഐ തർക്കത്തിലേക്ക്

fghb
1.പുനലൂർ എം.എൽ.എ യുടെ പേര് പരാമർശിച്ച ബാനറുമായി എസ്.എഫ്.ഐ പ്രവർത്തകർ പുനലൂർ പട്ടണത്തിൽ പ്രകടനം നടത്തുന്നു. 2.പുനലൂരിൽ എ.ഐ.എസ് എഫ് - എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം .

പുനലൂർ: പുനലൂർ എസ്.എൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ പേരിൽ പുനലൂരിലെ എസ്.എഫ്.ഐ- ​ എ.ഐ.എസ്.എഫ് പോര് സി.പി.എം- ​സി.പി.ഐ നേതൃത്വങ്ങൾ തമ്മിലുള്ള തർക്കത്തിലേക്ക്. യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകൾ പുനലൂർ എം.എൽ.എ യും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ പി.എസ് സുപാലിനെതിരെ അധിക്ഷേപ വാചകങ്ങൾ എഴുതിയ ബാനർ പിടിച്ച് പട്ടണത്തിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിന് അകമ്പടിയായി സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുണ്ടായിരുന്നു.

അതിന് മറുപടിയുമായി ഇന്നലെ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതൃത്വത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിനെ കളിയാക്കുന്ന തരത്തിലുള്ള വാചകങ്ങൾ എഴുതിയ ബാനറുമായി പട്ടണത്തിൽ പ്രകടനം നടത്തി സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും പ്രകടനത്തിൽ ഉണ്ടായിരുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ സംഘടനകൾക്കെതിരെ പ്രകോപനകരമായ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രകടനം. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തമ്മിലുള്ള വിഷയം സി.പി.എം, സി.പി.എം പോരിലേക്ക് വഴിമാറുകയാണ്. നേതാക്കൾ പരസ്യ പ്രതികരണങ്ങൾ നടത്തിയില്ല. കഴിഞ്ഞ ദിവസം നടന്ന കേളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫിൽ നിന്നും എസ്.എഫ്.ഐ യൂണിയൻ തിരിച്ചു പിടിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL