
കൊല്ലം: അൻപതിലധികം ജീവനക്കാരുള്ള പൊതു - സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ ശിശുസംരക്ഷണ കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി.കേശവൻ സ്മാരക ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിച്ച് ഭക്ഷണമെനു പരിഹരിക്കും. ശിശുവികസന വകുപ്പ് തയ്യാറാക്കിയ 'കുഞ്ഞൂസ്' കാർഡ്, അങ്കണവാടി പഠനം പൂർത്തിയാക്കിയ കുട്ടികളുടെ കോൺവൊക്കേഷൻ, പുതിയ കുട്ടികൾക്ക് വെൽക്കം കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, കോർപ്പറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷരായ വിൻസി ബൈജു, എം.എസ്.ഗോപകുമാർ, കൗൺസിലർ ടി.ഷൈനി, ഡോ.ഷർമിള മേരി ജോസഫ്, ബിന്ദു ഗോപിനാഥ്, പി.ബിജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |