കുന്നത്തൂർ: കുന്നത്തൂർ പനന്തോപ്പിൽ പാതയോരത്തോട് ചേർന്നുളള പാറമടയ്ക്ക് സമീപത്തെ ക്രാഷ് ബാരിയറിലേക്ക് കാർ ഇടിച്ചുകയറി നിയന്ത്രണം വിട്ട് അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന ഡോക്ടർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം.
ചക്കുവള്ളി പ്രശാന്തി ഹോസ്പിറ്റലിലെ ഡോക്ടറും എഴുകോൺ സ്വദേശിയുമായ ഗോകുൽ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. പനന്തോപ്പ് ഭാഗത്ത് എത്തിയപ്പോൾ ശക്തമായ മഴയെ തുടർന്ന് റോഡിൽ നിന്നും വാഹനം തെന്നിമാറി ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |