
കൊല്ലം: സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സമഗ്രമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർ ആനി ജൂല തോമസിന് നിവേദനം നൽകി. ഫോറം ജില്ലാ കമ്മിറ്റി ചെയർമാൻ എം.കെ. സലിം, ജനറൽ സെക്രട്ടറി ഷിബു റാവുത്തർ, ട്രഷറർ വി.വി.ഗിരി, വൈസ് ചെയർമാൻ ഡോ. അയത്തിൽ അൻസർ, ജോയിന്റ് സെക്രട്ടറി സന്തോഷ് തങ്കച്ചൻ, ഡോ. ഷിബു ഭാസ്കരൻ തുടങ്ങിയവർ നിവേദന സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |