
ഓച്ചിറ: മഠത്തിൽകാരാഴ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പഠനോപകരണ വിതരണം 14ന് രാവിലെ 8.30ന് സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷനാകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ക്ഷേത്രഭരണ സെക്രട്ടറി ബി.എസ്.വിനോദ്, എം.ഗോപാലകൃഷ്ണപിള്ള, എം.രാമചന്ദ്രൻപിള്ള, മാളു സതീശ്, ജയ് ഹരി കയ്യാലത്തറ, പ്രൊഫ. എ.ഗോപിനാഥപിള്ള, മെഹർഖാൻ ചേന്നല്ലൂർ, സതിഷ് പള്ളേമ്പിൽ തുടങിയവർ സംസാരിക്കും. ഗ്രന്ഥശാല സെക്രട്ടറി വി.ഉണ്ണിക്കൃഷ്ണൻ സ്വാഗതവും കമ്മിറ്റിയംഗം കെ.ബ്രഹ്മദാസ് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |