
ഇടമൺ: കാലവർഷം ശക്തമായതോടെ കിഴക്കൻ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. കല്ല്കെട്ട് ഇടിഞ്ഞും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചും കൂടാതെ കൃഷികളും നശിച്ചു. ഇടമൺ, കലയനാട്, ചാലിയക്കര, ഒറ്റക്കൽ, തെന്മല, ആര്യങ്കാവ്, കറവൂർ, ഉപ്പുകുഴി എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. വാഴ, മരച്ചീനി, റബർ തുടങ്ങിയ കൃഷികളാണ് കാറ്റിൽ നശിച്ചവയിൽ ഏറെയും. ഇടമൺ സ്വദേശി ബാഹുലേയന്റെ വീടിനോട് ചേർന്ന സമീപവാസിയുടെ പുരയിടത്തിൽ കെട്ടിയിരുന്ന കൂറ്റൻ കരിങ്കൽ കെട്ട് ഇടിഞ്ഞുവീണു. ഇന്നലെ രാവിലെ 9.30ന് പെയ്ത കനത്ത മഴയിലാണ് കരിങ്കൽ കെട്ട് തകർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |