
കൊല്ലം: പരവൂർ പൊഴിക്കര ചീപ്പിന് സമീപം കായലിൽ വീണ സ്കൂട്ടർ സ്കൂബ സംഘം പുറത്തെടുത്തു. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട മുട്ടയ്ക്കാവ് സ്വദേശിയായ യുവാവിന്റെ സ്കൂട്ടറാണ് കടപ്പാക്കട അഗ്നിരക്ഷാ സേനയിലെ സ്കൂബ സംഘം കായലിൽ നിന്ന് പുറത്തെടുത്തത്. യുവാവ് പൊഴിക്കര ചീപ്പിന് സമീപം ചൂണ്ടയിടാൻ എത്തിയതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ സ്കൂട്ടറുമായി കായലിലേക്ക് വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും സ്കൂട്ടർ കായലിൽ താഴ്ന്നു. തുടന്നാണ് സ്കൂബാസംഘമെത്തി സ്കൂട്ടർ പുറത്തെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |