SignIn
Kerala Kaumudi Online
Monday, 15 June 2026 2.53 AM IST

തീർത്ഥാടകരോടുള്ള അവഹേളനം

doc

കൊല്ലം: ശബരിമലയിൽ തീർത്ഥാടനകാല സേവനത്തിന് ഡോക്ടർമാരെയും മറ്റ് അനുബന്ധ ജീവനക്കാരെയും ദേവസ്വം ബോർഡ് സ്വന്തം ചെലവിൽ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ശബരിമലയോടും തീർത്ഥാടകരോടുമുള്ള അവഹേളനമാണെന്ന് തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ. ആവശ്യമായ സേവനമൊരുക്കി മുഴുവൻ സർക്കാർ വകുപ്പുകളും നിലകൊള്ളുമ്പോൾ ആരോഗ്യവകുപ്പിന് മാത്രം എന്താണ് പ്രത്യേകതയെന്നും സഭ ചോദിച്ചു. രാഷ്ട്രീയ താല്പര്യം മുൻനിറുത്തിയുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സഭ ചെയർമാൻ ആർ.ഷാജിശർമയും ജനറൽ കൺവീനർ ആനയറ ചന്ദ്രനും പ്രസ്താവനയിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL