
കൊല്ലം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന പ്രതികാര നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി. വർഷങ്ങളായി ജോലി ചെയ്തുവരുന്ന താത്കാലിക ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ഒഴിവാക്കി, അവരെ വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സർക്കാർ തയ്യാറാകണം. പകർച്ചവ്യാധി ഭീഷണി നേരിടുന്ന ഈ ഘട്ടത്തിൽ രാഷ്ട്രീയമല്ല, മറിച്ച് മനുഷ്യജീവൻ രക്ഷിക്കാനുള്ള ഒത്തൊരുമയാണ് വേണ്ടതെന്ന് ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ്, സെക്രട്ടറി എസ്.ജയമോഹൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |