
കരുനാഗപ്പള്ളി: ലോക രക്തദാന ദിനത്തിൽ കൂട്ടായി രക്തദാനം നടത്തി കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും. സ്‌നേഹദീപം രക്തദാന സേനയുടെ കൊല്ലം യൂണിറ്റ് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പിലെത്തിയാണ് അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, അദ്ധ്യാപകരായ സുധീർ ഗുരുകുലം, അൻസർ ചിറ്റുമൂല, ശ്രീരാഗ് പതാരം, ഹാഫിസ് വെട്ടത്തേരിൽ, ഗോകുൽ ജയചന്ദ്രൻ, ഷിഹാസ് തേവലക്കര, സജിൻ, മുനീർ, ശ്രീകുമാർ, സന്ദീപ്, അമൃത് എന്നിവർ രക്തദാനത്തിൽ പങ്കാളികളായത്. സ്‌നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആന്റണി മരിയാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |