SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

ബോക്‌സിംഗിൽ അബ്‌ലിനയ്ക്ക് സ്വർണ പഞ്ച്

as

കൊല്ലം: തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടന്ന 9-ാമത് സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് കേരള സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അബ്‌ലിന ഷ്‌നിയ സയനോവയ്ക്ക് സ്വർണനേട്ടം. 67-70 കിലോഗ്രാം വിഭാഗത്തിലാണ് അബ്‌ലിന സ്വർണം കരസ്ഥമാക്കിയത്.

പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ സുവർണ നേട്ടം കൈവരിച്ച അബ്‌ലിന, ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ മെരിറ്റ് സർട്ടിഫിക്കറ്റും സ്വന്തമാക്കി. മിന്നും വിജയത്തോടെ താരം ദേശീയ തലത്തിലുള്ള ബോക്സിംഗ് ചാമ്പ്യൻഷിപ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനും യോഗ്യത നേടി.
കേരള സ്റ്റേറ്റ് അമച്ച്യുർ ബോക്സിംഗ് ഫെഡറേഷൻ അംഗവും കൊല്ലം ഗോൾഡൻ സ്പോർട്സ് അക്കാഡമിയുടെ മുഖ്യ കോച്ചുമായ എ.ബിജുവിന്റെ കീഴിലായിരുന്നു അബ്‌ലിനയുടെ പരിശീലനം. ടി.ഷൈജു - അശ്വതി ദമ്പതികളുടെ മകളായ അബ്‌ലിന കൊല്ലം പട്ടത്താനം വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL