
കൊല്ലം: ഓപ്പറേഷൻ തൂഫാൻ ആഞ്ഞുവീശി ലഹരിക്കോട്ടകൾ തകർന്നടിയുമ്പോൾ കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും
ലഹരി സംഘങ്ങൾ ഇപ്പോഴും സജീവമാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമുണ്ട്. പരാതി ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. തൂഫാൻ നടപടി ഊർജ്ജിതമാക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ.ജെ.ഡിക്രൂസ് ആവശ്യപ്പെട്ടു. തൂഫാൻ ഗ്രാമപ്രദേശങ്ങളിലും ശക്തമായി നടപ്പാക്കണം. മദ്യത്തിന്റെ ലഭ്യതയും വിതരണവും കുറയ്ക്കുന്ന മദ്യനയമാണ് സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |