
കൊല്ലം: ഒൻപതാമത് സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് കേരള സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് അഭിമാനമായി ശ്രീവർഷിണി. കൊല്ലം സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീവർഷിണി തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 61-64 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടി. ആർ.മോഹൻകുമാറിന്റെ മകളാണ്. ഗോൾഡൻ സ്പോർട്സ് അക്കാദമി കോച്ച് എ.ബിജുവാണ് പരിശീലകൻ. പങ്കെടുത്ത ആദ്യ മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ശ്രീവർഷിണിക്ക് ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ മെരിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |