SignIn
Kerala Kaumudi Online
Monday, 15 June 2026 2.52 AM IST

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം

bus

കൊല്ലം: ഇന്ധനവില വർദ്ധനവ് മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നും മോട്ടോർ വാഹനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ പട്ടിണിക്കിടരുതെന്നും ജനാധിപത്യ തൊഴിലാളി സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇരുമ്പിൽ വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്പകശേരി ചന്ദ്രബാബു അദ്ധ്യക്ഷനായി. കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (കെ.ടി.യു.സി-ജെ) സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. ചക്കാലയിൽ നാസർ, കല്ലട സുനിൽ കുമാർ, പ്രമോദ് വള്ളികുന്നം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL