SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

പാലങ്ങളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി ബിന്ദു കൃഷ്ണ

image-01

കൊല്ലം: മണ്ഡലത്തിലെ പെരുമൺ - പേഴുംതുരുത്ത്, ലിങ്ക് റോഡ് - ഓലയിൽകടവ് പാലങ്ങളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇരു പാലങ്ങളുടെയും നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

394 മീറ്റർ നീളമുള്ള പെരുമൺ-പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. പണികൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി.

അടുത്ത ഘട്ടമായി ഓലയിൽകടവ് പാലം തേവള്ളി പാലം വരെ നീട്ടുമെന്നും ഇതിനായി 73.4 കോടി രൂപയുടെ ടെണ്ട‌‌ർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഓലയിൽകടവ് പാലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാവേലിയും സുരക്ഷാ ജീവനക്കാരെയും ഏർപ്പെടുത്താൻ മന്ത്രി നിർദേശം നൽകി. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രീയ കക്ഷി നേതാക്കളും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL