കൊല്ലം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയെ ആവേശത്തോടെ സ്വീകരിച്ച് ജില്ലയിലെ സ്ത്രീകളും പെൺകുട്ടികളും.
സ്ത്രീകൾക്കും മുൻഗണനാ വിഭാഗങ്ങൾക്കുമായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. ജനക്ഷേമം, നാടിന്റെ വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതികൾ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ഓർഡിനറി ബസിൽ യാത്ര ചെയ്തായിരുന്നു ഉദ്ഘാടനം.
ജില്ലയിൽ ആദ്യഘട്ടത്തിൽ 298 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലാണ് 'പ്രിയദര്‍ശിനി' പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന ശേഷം പദ്ധതി പ്രകാരം ഒരുക്കിയ പ്രത്യേക ബസുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു.
മേയർ എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. ഇരവിപുരം മണ്ഡലത്തിലെ പദ്ധതിയുടെ ഉദ്ഘാടനം വിഷ്ണു മോഹൻ എം.എൽ.എ നിർവഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായി. ഡിവിഷൻ കൗൺസിലർ കുരുവിള ജോസഫ്, കൊല്ലം എ.ടി.ഒ അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |