
കൊല്ലം: കരുനാഗപ്പള്ളി കോഴിശേരിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കുലശേഖരപുരം കാട്ടിൽക്കടവ് ആദിനാട് തെക്ക് കരിച്ചാലിൽ തെക്കതിൽ വിഷ്ണുവാണ് (29) അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി. കരുനാഗപ്പള്ളി എസ്.എച്ച്.ഒ എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആഷിഖ്, സലിം, എ.എസ്.ഐ ശ്രീജിത്ത്, എസ്.സി.പി.ഒമാരായ ഹാഷിം, കൃഷ്ണകുമാർ, ഡ്രൈവർ സി.പി.ഒമാരായ അനൂപ്, അംജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |