
കൊല്ലം: നിലവാരമില്ലാത്ത വെളിച്ചെണ്ണ നിർമ്മിച്ച് വ്യാജ വിലാസത്തിൽ വിൽപ്പന നടത്തിയ ഉമയനല്ലൂർ 'എസ്.എ.എസ് ട്രേഡേഴ്സ്' ഉടമയ്ക്ക് കൊല്ലം സബ് കളക്ടർ അഖിൽ.വി.മേനോൻ രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. വ്യാജ വിലാസം രേഖപ്പെടുത്തി 'കേരസൂര്യ' എന്ന ബ്രാൻഡിലായിരുന്നു വിൽപ്പന. 2025 ആഗസ്റ്റിൽ ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലാബ് പരിശോധനയിൽ വെളിച്ചെണ്ണയ്ക്ക് നിലവാരമില്ലെന്ന് തെളിഞ്ഞതോടെ കേസ് ഫയൽ ചെയ്യുകയായിരുന്നു. അപരിചിതരിൽ നിന്ന് ബില്ലില്ലാതെ വെളിച്ചെണ്ണ വാങ്ങി വിൽപ്പന നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |