ശാസ്താംകോട്ട : വിദ്യാലയമതിൽക്കെട്ടുകൾക്കപ്പുറം അക്ഷരങ്ങളുടെ വസന്തം പൊതുസമൂഹത്തിലേക്ക് പകർന്നുനൽകി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ വായനാവാരാഘോഷം ശ്രദ്ധേയമായി. ഭരണിക്കാവ് ജംഗ്ഷനിലെ യാത്രക്കാരിലേക്കും ശാസ്താംകോട്ട കായൽവാരത്തിന്റെ പ്രകൃതിഭംഗിയിലേക്കും ഇറങ്ങിച്ചെന്ന് കുട്ടികൾ ഒരുക്കിയ അക്ഷരോത്സവം നാടിന് വേറിട്ടൊരു അനുഭവമായി.
കവിയും സാഹിത്യകാരനുമായ സന്തോഷ് പ്ലാശ്ശേരി വായനാവാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം അദ്ധ്യക്ഷനായി. വായനയുടെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭരണിക്കാവിലെ യാത്രക്കാർക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ വായനദിനസന്ദേശം നൽകിയത്. തുടർന്ന് ശാസ്താംകോട്ട കായൽക്കടവിൽ മലയാളത്തിന്റെ പ്രിയ കവികളുടെ വേഷപ്പകർച്ചകളോടെ കുട്ടികൾ അരങ്ങിലെത്തി. പ്രശസ്ത കവിതകളുടെ ഗാനാലാപനം, കഥാകഥനം, നൃത്തം, കവിതാപാരായണം, ദൃശ്യാവിഷ്കാരങ്ങൾ, വായനാദിന പ്രതിജ്ഞ എന്നിവ പരിപാടികൾക്ക് മികവേകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |