
കരുനാഗപ്പള്ളി: യു.എം.സി വനിതാ വിംഗും എസ്.ബി.സി.എയും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ നിർദ്ധനരായ യുവതികൾക്ക് തയ്യൽ മെഷീനുകൾ നൽകാൻ തീരുമാനിച്ചു. വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. യു.എം.സി സംസ്ഥാന ട്രഷറർ നിജാം ബഷി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് റൂഷ.പി.കുമാർ അദ്ധ്യക്ഷയായി. എസ്.ബി.സി.എ സംസ്ഥാന രക്ഷാധികാരി ഷിഹാന്‍ ബഷി സംഘടനാ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു. സുധീർ കാട്ടിൽത്തറയിൽ, ശാലിനി ദിനേശ് എന്നിവർ സംസാരിച്ചു. ഗിരിജാ കുമാരി സ്വാഗതവും ട്രഷറർ ബിനി അനിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |