
കൊല്ലം: പാസ്‌പോർട്ട് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് വർദ്ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. പാസ്‌പോർട്ട് സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്നവർക്കും പഠനത്തിനായി പോകുന്നവർക്കും ഉണ്ടാക്കുന്ന അമിത ബാദ്ധ്യത ഒഴിവാക്കേണ്ടതാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കാര്യമായ സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന് സർക്കാരിൽ നിന്ന് ആധികാരിക രേഖയായ പാസ്‌പോർട്ട് നൽകാൻ അമിത ഫീസ് ഈടാക്കുന്നത് ന്യായീകരിക്കാനാവില്ല. അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |