അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പും പഞ്ചായത്തും അടിയന്തരമായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം തൃക്കരുവ ലോക്കൽ കമ്മിറ് ആവശ്യപ്പെട്ടു. സ്റ്റേഡിയം, പള്ളിമുക്ക്, നടുവിലച്ചേരി വാർഡുകളിൽ രണ്ട് മാസത്തിനിടെ രോഗബാധിതരുടെ എണ്ണം 60 കടന്നിട്ടും രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ വ്യാപനം ഫലപ്രദമായി തടയാനോ കഴിഞ്ഞിട്ടില്ലെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ബാബുവും സ്റ്റേഡിയം ബ്രാഞ്ച് സെക്രട്ടറി മുനീർഖാനും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |