SignIn
Kerala Kaumudi Online
Monday, 27 July 2026 2.12 AM IST

റൈസിംഗ് കൊട്ടിയം നിവേദനം നൽകി

nive

കൊട്ടിയം: കൊട്ടിയം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റൈസിംഗ് കൊട്ടിയം നിവേദനം നൽകി. ജീവനക്കാരുടെ ഒഴിവുകൾ നികത്തുക, കൊട്ടിയം ജംഗ്ഷനിലും ഉമയനല്ലൂർ അടിപ്പാതയിലുമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ ട്രാഫിക് പൊലീസിനെയും വാർഡൻമാരെയും നിയമിക്കുക, സ്റ്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മന്ത്രി പി.സി.വിഷ്ണുനാഥിനും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കുമാണ് നിവേദനം നൽകിയത്. റൈസിംഗ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL