SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.08 AM IST

കാൻസർ രോഗികൾ മരുന്നും ഉറപ്പാക്കണം

കൊട്ടാരക്കര: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ക്യാൻസർ രോഗികൾക്ക് മരുന്നും ചികിത്സാ സൗകര്യവും ഉറപ്പാക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. രോഗികൾക്ക് നിശ്ചിത സമയക്രമത്തിൽ മരുന്നുകളും തുടർചികിത്സകളും ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്ന സാഹചര്യത്തിൽ പലർക്കം മരുന്നുകൾ കൈവശം ഇല്ലാത്തതും ആശുപത്രികളിൽ എത്തിച്ചേരാൻ പ്രയാസമുളളതുമായ സാഹചര്യം നിലവിലുണ്ട്. ഇത് ആരോഗ്യ നില ഗുരുതരമാകാൻ ഇടയാക്കും. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടങ്ങളും സംയുക്തമായി ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവൻ രക്ഷാ മരുന്നുകൾ ഉറപ്പാക്കണമെന്ന് ജീവനം ക്യാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL