
കൊല്ലം: പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ മോണിറ്ററിംഗ് ഊർജ്ജിത പ്പെടുത്തണമെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം മൂലം പ്രദേശവാസികൾക്കും യാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഗൗരവമായി കാണണമെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ വിളിച്ച് ചേർത്ത പി.എം.ജി.എസ്.വൈ ഉന്നതല യോഗത്തിൽ സംസാരിക്കുകയായിരുന്നു എംപി. ജില്ലാ കളക്ടർ ആനി ജൂല തോമസ്, എക്‌സി. എൻജിനിയർ എസ്.സുനിതകുമാരി, അസി. എക്‌സി. എൻജിനിയർ എസ്.സഫീർ, അസി. എൻജിനിയർ കിരൺ കൃഷ്ണൻ, ദിവ്യ വിജയൻ, അമർ മോഹൻ, ബി.ലൈല, കരാറുകാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |