
കൊല്ലം: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ കൺവെൻഷനും തുടർവിദ്യാഭ്യാസ പരിപാടിയും ഇന്ന് ചിന്നക്കട വ്യാപാരി ഭവനിൽ നടക്കും. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് രജിസ്ട്രേഷൻ. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ.ബാബു മുഖ്യപ്രഭാഷകനാകും. ജനറൽ സെക്രട്ടറി ഷെരീഫ് പാലോളി, ക്ലിനിക്കൽ സയന്റിസ്റ്റ് കെ.ചന്ദ്രകുമാർ, മുൻ ജില്ലാ സെക്രട്ടറിമാരായ എസ്.വിജയൻ പിള്ള, ബിജോയ്.വി.തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിജയൻ പുത്തൂർ, സുരേഷ് ഓയൂർ, ജില്ലാ സെക്രട്ടറി രാകേഷ് രാജ്, ട്രഷറർ നാസിർ അഹമ്മദ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |