കൊല്ലം: കേരളപുരം പബ്ളിക് ലൈബ്രറിയുടെ 78-ാം വാർഷികാഘോഷത്തിൽ അവതരിപ്പിച്ച 'അരമന വെളിച്ചം' നാടകം ശ്രദ്ധേയമായി. മനുഷ്യ ബന്ധങ്ങൾക്കുമുന്നിൽ മതങ്ങൾ തീർക്കുന്ന മതിലുകൾക്ക് സ്ഥാനമില്ലെന്ന സന്ദേശം നൽകുന്നതായിരുന്നു നാടകം. നാടക പ്രവർത്തകനും കൊല്ലം ബാറിലെ അഭിഭാഷകനുമായ വിനോദ് അമ്മവീട് രംഗഭാഷയൊരുക്കി. പ്രദീപ് ആശ്രാമമാണ് രചന. വിനോദ് അമ്മവീട്, വിനോദ് കനവ്, രചനൻ, ആകേഷ് കുമാർ, പി.എസ്.രഞ്ജിത്ത്, സുദർശനൻ, സിന്ധു സന്തോഷ്, പുഷ്പവല്ലി, സെലീന സന്തോഷ്, നിവേദിത, നിലീമ, കൃഷ്ണഗാഥ എന്നിവർ കഥാപാത്രങ്ങളായി. 35 മിനുട്ടുള്ള നാടകം ഓണക്കാല പരിശീലനത്തിലൂടെയാണ് അരങ്ങിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |