SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

വാക്കിംഗ് അസോ ഓണാഘോഷം

acp-
കൊല്ലം വാക്കിംഗ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഉത്രാടനാളിൽ ആശ്രമം മൈതാനത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കൊല്ലം എസി പി ഷാജി എസ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ വനമിത്ര ജേതാവ് ജേക്കബ് എസ്‌ മുണ്ടപ്പുളം, വാക്കിംഗ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു, അഡ്വക്കേറ്റ് അനിൽകുമാർ കൊല്ലം പ്രഭാകരൻ,വിക്ടർ, ദിലീപ്, ഡേവിഡ് പി, ജോയ് എസ്, അഭിലാഷ് ഡി, ജാക്സൺ ഫിലിപ്പ്,ഷീജ എന്നിവർ

കൊല്ലം: കൊല്ലം വാക്കിംഗ് അസോസിയേഷൻ ഉത്രാടനാളിൽ ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. വ്യായാമത്തിലൂടെ നമ്മൾ ഓരോരുത്തരും നേടുന്ന ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് പരി​പാടി​ ഉദ്ഘാടനം ചെയ്തുകൊണ്ട് കൊല്ലം എ.സി.പി എസ്. ഷാജി പറഞ്ഞു. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓർഡിനേറ്ററും കേരള സർക്കാർ വനമിത്ര ജേതാവുമായ ജേക്കബ് എസ്‌.മുണ്ടപ്പുളം ഓണ സന്ദേശം നൽകി. രാവിലെ വ്യായാമത്തിനെത്തിയ നൂറുകണക്കിന് പേർക്ക് പായസം വിതരണം ചെയ്തു. വാക്കിംഗ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വിക്ടർ, ദിലീപ്, പി​. ഡേവിഡ്, എസ്. ജോയ്, ഡി​. അഭിലാഷ്, ജാക്സൺ ഫിലിപ്പ്, ഷീജ,എന്നിവർ സംസാരി​ച്ചു. കൊല്ലം പ്രഭാകരൻ സ്വാഗതവും അഡ്വ.അനിൽകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL