കരുനാഗപ്പള്ളി: സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി സംഘടിപ്പിച്ച കവിയരങ്ങും സാംസ്കാരിക സമ്മേളനവും എഴുത്തുകാരി വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ. രാജൻപിള്ള അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീജ ഗോപൻ രചിച്ച 'മറുക്' കവിതാസമാഹാരം വി.എസ്. ബിന്ദു, ഇടക്കുളങ്ങര ഗോപന് നൽകി പ്രകാശനം ചെയ്തു. പി. സുനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ.അരുൺകുമാർ, എസ്. ശിവകുമാർ, എ.സജീവ്, രവികുമാർ ചേരിയിൽ, സജീവ് മാമ്പറ, അനിൽ എസ്.പന്തപ്ലാവിൽ, എൻ.എസ്.അജയകുമാർ, സ്വാമി ദാത്രേയ സായ് സ്വരൂപ് നാഥ്, സജിത ബി.നായർ എന്നിവർ സംസാരിച്ചു. കവിയരങ്ങ് തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്തു. അശ്വതി അജി അദ്ധ്യക്ഷയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |