SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

ചാടിക്കടന്ന് പണി വാങ്ങേണ്ട ദേശീയപാത 66ൽ എട്ട് ഫുട് ഓവർ ബ്രിഡ്ജുകൾ

കൊല്ലം: ദേശീയപാത 66ല കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ എട്ടിടത്ത് ഫുട് ഓവർ ബ്രിഡ്ജുകൾ അനുവദിച്ചു. ഇതോടെ, റോഡ് മറി​കടക്കുമ്പോഴുള്ള അപകടങ്ങൾ ഒഴി​വായി​ക്കി​ട്ടും.

ആറുവരിപ്പാതയിൽ കാൽനടയായി​ റോഡ് മുറിച്ചുകടക്കാൻ അനുമതിയില്ല. അതി​നാൽ പൂർണമായും മദ്ധ്യഭാഗത്ത് ക്രാഷ് ബാരിയറുകളുണ്ട്. പുറമേ സർവ്വീസ് റോഡിനും ആറുവരിപ്പാതയ്ക്കും ഇടയിൽ ടോ വാളുകളുമുണ്ട്. അതുകൊണ്ട് തന്നെ കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ റോഡ് മുറിച്ചുകടക്കാൻ അടിപ്പാതകൾ വരെയും തിരിച്ചും രണ്ട് കിലോമീറ്ററിലധികം നടക്കേണ്ട അവസ്ഥയാണ്. അതൊഴിവാക്കാൻ ഒരു വിഭാഗം യാത്രക്കാർ ടോവാളുകളും ക്രാഷ് ബാരിയറുകളും ചാടിക്കടന്ന് റോഡ് മുറിച്ചുകടക്കുന്നുണ്ട്. ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നതിനിടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി പലതവണ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഫുട് ബ്രി‌ഡ്ജിനായി ഇടപെടൽ നടത്തിയത്.

 ഇനിയും വേണം

ഏകദേശം മൂന്ന് കിലോമീറ്റർ വരെ അകലത്തിലാണ് അടിപ്പാതകളുള്ളത്. അടിപ്പാതകളുള്ളിടത്ത് അതുവഴി റോഡ് മുറിച്ചുകടക്കാം. എല്ലാ അടിപ്പാതകൾക്ക് ഇടയിൽ ഫുട് ബ്രിഡ്ജുകൾ വേണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.

സ്ഥലം ലഭ്യമാകുന്ന മുറയ്ക്കായിരിക്കും നിർമ്മാണം നടത്തുക. പ്രാദേശികമായ ആവശ്യങ്ങളും സാങ്കേതികമായി പാലം പണിയാൻ സാദ്ധ്യതയുമുളള സ്ഥലങ്ങളും പരിഗണിച്ചാണ് ആദ്യഘട്ടമായി ഫുട് ബ്രിഡ്ജുകൾ അനുവദിച്ചിരിക്കുന്നത്

എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫുട് ബ്രിഡ്ജുകൾ വരുന്ന ഇടങ്ങൾ

 മങ്ങാട് ബസ്ബേയ്ക്ക് സമീപം  .മുള്ളുവിള എസ്.എൻ പബ്ലിക് സ്കൂൾ ജംഗ്ഷൻ  ഉമയനല്ലൂർ ജംഗ്ഷൻ  കൊട്ടിയം സിത്താര ജംഗ്ഷൻ
 ചാത്തന്നൂർ പെട്രോൾ പമ്പിന് സമീപം  ചാത്തന്നൂർ എസ്.ബി.ഐക്ക് സമീപം  ചാത്തന്നൂർ ശീമാട്ടി ജംഗ്ഷൻ  കല്ലുവാതുക്കൽ ബസ് ബേ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL