കൊല്ലം: മുഖത്തല തട്ടാർക്കോണം വഞ്ചിമുക്കിന് സമീപത്തെ വീട്ടിൽ മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ വെട്ടുകത്തി കൊണ്ട് മാരകമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊറ്റങ്കര പേരൂർ തട്ടാർക്കോണം മനക്കര മേലൂട്ട് കാവ് വയലി വീട്ടിൽ സാബുവാണ് (46) അറസ്റ്റിലായത്.
കഴിഞ്ഞ 6ന് വൈകിട്ട് 4നായിരുന്നു സംഭവം. പരിക്കേറ്റ രാജീവും പ്രതിയും രാജീവിന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതി അടുക്കളയിൽ നിന്ന് വെട്ടുകത്തി എടുത്ത് രാജീവിനെ പിന്തുടർന്ന് മാരകമായി ആക്രമിക്കുകയുമായിരുന്നു. അഞ്ചാലുംമൂട് സർക്കിൾ ഇൻസ്‌പെക്ടർ രജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |