
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ബി.ജെ.പി കൊല്ലം വെസ്റ്റ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റയിൽവേ സ്‌റ്റേഷനിൽ ദീപം തെളിച്ചു. ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഭാരതത്തിന്റെ യശസ് വാനോളം ഉയർത്തിയ നേതാവാണ് നരേന്ദ്രമോദി. പ്രായത്തെ തോൽപ്പിക്കുന്ന ചുറുചുറുക്കോടെ സ്വന്തം രാജ്യത്തെ കുടുബമായി കണ്ട് സേവിക്കുന്ന അദ്ദേഹത്തെ ലോകനേതാക്കാൾപോലും അഭിനന്ദിക്കുന്നു. ലോകോത്തര മാതൃകയിലുള്ള കൊല്ലം റയിൽവേ സ്റ്റേഷന്റെ മുറ്റത്ത് ജന്മദിനാഘോഷം സംഘടിപ്പിക്കാൻ സാധിച്ചത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് അദ്ധ്യക്ഷനായി. തിരുവനന്തപുരം മേഖല ജനറൽ സെക്രട്ടറി എ.ജി.ശ്രീകുമാർ, സംസ്ഥാന വക്താവ് റിട്ട. കേണൽ ഡിന്നി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്.ശ്യാംകുമാർ, അയത്തിൽ അപ്പുക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, വൈസ് പ്രസിഡന്റുമാരായ ശൈലേന്ദ്ര ബാബു, സുനിൽ പരവൂർ, ശശികലറാവു, ബൈജു കൂനമ്പായിക്കുളം, സെക്രട്ടിമാരായ ഹരീഷ് തെക്കടം, ബി.ശ്രീലാൽ, സുഗന്ധി, ബി.ശൈലജ മോൻസിദാസ്, അഡ്വ.വേണുഗോപാൽ, മീഡിയ കൺവീനർ പ്രതിലാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |