
കൊല്ലം: ഓട്ടോറിക്ഷകൾക്കുള്ള ഓട്ടോമാറ്റിക് ഫിറ്റ്നസ് ടെസ്റ്റ് സംവിധാനം പുനഃപരിശോധിച്ച് പഴയ ടെസ്റ്റിംഗ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി ജി.ലാലുമണി അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എം.എ.രാജഗോപാൽ, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സേതുമാധവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.മുകേഷ്, ബി.സി.പിള്ള, വി.പത്മനാഭൻ, സുപ്രഭ, ഷറഫുദ്ദീൻ മുസ്‌ലിയാർ, ദിലീപ്, ജില്ലാ ജോയിന്റ് സെക്രട്ടറി അശോകൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |