SignIn
Kerala Kaumudi Online
Sunday, 20 September 2026 3.39 AM IST

കല്ലട ജലോത്സവം 23ന്

kallada

കൊല്ലം: 54ാമത് കല്ലട ജലോത്സവവും ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പാദ മത്സരവും 23ന് കല്ലടയാറ്റിലെ മുതിരപ്പറമ്പ്- കാരൂത്രക്കടവ് നെട്ടായത്തിൽ നടക്കും. നെഹ്റുട്രോഫി മത്സരത്തിൽ വിജയിച്ച 9 ചുണ്ടൻ വള്ളങ്ങളും 15ൽപ്പരം വെപ്പ്, ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിക്കും. വൈകിട്ട് 3ന് മന്ത്രി രമേശ് ചെന്നിത്തല ജലമേള ഉദ്ഘാടനം ചെയ്യും. ഉല്ലാസ് കോവൂർ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി പി.സി.വിഷ്ണുനാഥ് മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനദാനം നിർവഹിക്കും. ബി.ബി.ഗോപകുമാർ എം.എൽ.എ സംസാരിക്കും. പത്രസമ്മേളനത്തിൽ ഉല്ലാസ് കോവൂർ എം.എൽ.എ, ജ്യോതിഷ് കേശവ്, മായ നെപ്പോളിയൻ, കെ.ഷിബു, എസ്.സന്തോഷ് കുമാ‌ർ, സുരേഷ് ആറ്റുപുറം, എ.അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL