
കൊട്ടാരക്കര: നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന കെ.എൻ.ബാലഗോപാലിന് വേണ്ടി പ്രചാരണം നടത്തിയെന്ന പരാതിയിൽ കൊല്ലം റൂറലിലെ നാല് പൊലീസുകാരെ സ്ഥലം മാറ്റി. ബാലഗോപാലിന് എതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി പി. ഐഷാപോറ്റി നൽകിയ പരാതിയിലാണ് നടപടി. പൊലീസ് സംഘടനാ ഭാരവാഹികളായിരുന്ന എസ്.നജീമിനെയും എ.എസ്.ശിവേഷിനെയും കോട്ടയത്തേക്കും എസ്.എൽ.സുജിത്തിനെയും വി.ചിന്തുവിനെയും ആലപ്പുഴയിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇവർ പുറത്തിറക്കിയ വീഡിയോയിൽ സർക്കാർ നേട്ടങ്ങളെക്കുറിച്ചും ബാലഗോപാലിന് വേണ്ടി വോട്ട് ചെയ്യണമെന്നും പറഞ്ഞുവെന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |