SignIn
Kerala Kaumudi Online
Sunday, 20 September 2026 3.39 AM IST

ഓപ്പറേഷൻ റിലാക്സുമായി എക്സൈസ്, ലഹരി താവളങ്ങൾ ഇനി കളിക്കളങ്ങൾ

കൊല്ലം: ​യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിച്ച് കളിക്കളങ്ങളിലേക്കും സർഗാത്മക ഇടങ്ങളിലേക്കും തിരിച്ചുവിടുകയെന്ന ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ റിലാക്‌സ്’ പദ്ധതിക്ക് തുടക്കമായി. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രം പവിത്രേശ്വരം പഞ്ചായത്ത് മൈതാനത്താണ് പ്രവർത്തനം തുടങ്ങി.​

​പുറമ്പോക്കുകൾ, കാടുകയറിക്കിടക്കുന്ന പൊതുസ്ഥാപനങ്ങൾ, പാതിവഴിയിൽ നിർമ്മാണം നിലച്ചതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ തുടങ്ങിയ സാമൂഹ്യവിരുദ്ധരും ലഹരി സംഘങ്ങളും താവളമാക്കുന്ന ഇടങ്ങൾ കണ്ടെത്തി ഏറ്റെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരം സ്ഥലങ്ങൾ ശുചീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓപ്പൺ ജിം, കളിക്കളങ്ങൾ, പൊതു ഇടങ്ങൾ എന്നിവ നിർമ്മിക്കും. ലഹരിക്കെതിരെ വിനോദത്തിന് ഒരിടം എന്ന ആശയത്തിലൂടെ പുതിയ തലമുറയെ ആരോഗ്യകരമായ വിനോദങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

ജില്ലയിൽ ഒൻപതിടങ്ങൾ

​ജില്ലയിലെ ഒൻപത് എക്സൈസ് റേഞ്ച് ഓഫീസ് പരിധികളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി. ഇവിടങ്ങളിൽ നിയമപരമായ തടസങ്ങളോ കേസുകളോ നിലനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ റവന്യൂ വകുപ്പിന് റിപ്പോർട്ട് കൈമാറി. തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതിയുടെ പ്രോജക്ട് ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടൊപ്പം എക്‌സൈസ് വകുപ്പിന്റെ ഫണ്ടും വിനിയോഗിക്കും.

ലഹരിക്കെതിരെ വിനോദത്തിന് ഒരിടം എന്ന ആശയത്തിലൂടെ പുതിയ തലമുറയെ ആരോഗ്യകരമായ വിനോദങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം - എക്സ്സൈസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL