
കൊല്ലം: മനയിൽകുളങ്ങര സർക്കാർ വനിത ഐ.ടി.ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലൈൻസസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. വിശ്വകർമ്മ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. യോഗ്യത: ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യുണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗിൽ എ.ഐ.സി.ടി.ഇ/ യു.ജി.സി അംഗീകൃത ബി.വോക്/ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യുണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ ഡിപ്ലോമ/ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്ക് അപ്ലൈൻസസ് ട്രേഡിലുള്ള എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. 23ന് രാവിലെ 11ന് ഹാജരാകണം. ഫോൺ: 0474 2793714.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |