
കൊല്ലം: ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്ക പഞ്ചായത്ത് തല വിജ്ഞാനോത്സവം പട്ടത്താനം എസ്.എൻ.ഡി.പി യു.പി.എസിൽ ജില്ലാ കൺവീനർ എസ്.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അംബുജാക്ഷൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഡോ.പത്മകുമാർ, ജില്ലാകമ്മിറ്റി അംഗങ്ങളായ മോഹനൻ, ആർ. ബൈജു, പ്രൊഫ. എസ്.ഷാനവാസ്, ഷീല ബൈജു എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അശോക് കുമാർ തണൽനിലയം നന്ദി പറഞ്ഞു. ക്ലാസുകൾ എസ്.സുരേഷ് ബാബു, പ്രൊഫ. എസ്.ഷാനവാസ്, ആർ. ബൈജു, അനിൽബാബു, ജി. മുരളീധരൻ പിള്ള എന്നിവർ നയിച്ചു. ഹൈസ്കൂൾ 16, യു.പി 20, എൽ.പി വിഭാഗത്തിൽ 14 പേർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |