SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.01 AM IST

ഗുരുദർശനം കാലാതിവർത്തി: അഡ്വ. ബിന്ദുകൃഷ്ണ

കൊല്ലം: ഗുരുദർശനം കാലാതിവർത്തിയാണെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ശാരദാമഠത്തിൽ സംഘടപ്പിച്ച ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗുരുദേവൻ ശിവഗിരിയിൽ മഹാസമാധി പ്രാപിച്ചപ്പോൾ ഒരു യുഗത്തിന്റെ അന്ത്യമായി ചിലർ വിശേഷിപ്പിച്ചു. പക്ഷെ അതൊരു ഉദയമായിരുന്നു. പണ്ഡിത ശ്രേഷ്ഠരും നവോത്ഥാന നായകരും നമുക്ക് വഴികാട്ടിയായിട്ടുണ്ട്. ഗുരുദേവൻ തന്റെ ഉദ്ബോധനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി. ഗുരുദേവന്റെ ജീവിതം നമുക്കുള്ള വലിയ സന്ദേശമാണ്. ഗുരുദർശനം തീർത്തും ശാസ്ത്രീയമാണ്. മനുഷ്യരാശിക്ക് മുന്നോട്ടുള്ള പ്രയാണത്തിനുള്ള ശക്തി സ്രോതസാണ് ഗുരുവരുളുകൾ. മറ്റെല്ലാത്തിനേക്കാളും മനുഷ്യത്വത്തിനാണ് ഗുരുദേവൻ പ്രാധാന്യം നൽകിയതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
​സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് ഡോ. ഡി.മനോജ് റേ അദ്ധ്യക്ഷത വഹിച്ചു. മേയർ എ.കെ.ഹഫീസ് പ്രാർത്ഥന ഉദ്ഘാടനം ചെയ്തു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മഹാസമാധി സന്ദേശം നൽകി.

​എസ്.എൻ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ.ബാബു, എസ്.എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എൻജിനിയർ എം.എൽ.അനിധരൻ, സാംസ്കാരിക സമിതി സംസ്ഥാന ട്രഷറർ വി.സജീവ്, എൻ.സുഗതറാവു, കെ.ബാലചന്ദ്രൻ, വി.മോഹനൻ, സി.കെ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. ബി.കരുണാകരൻ, ഡോ. സി.എൻ.സോമരാജൻ, പ്രൊഫ. ഭുവനേന്ദ്രൻ, പ്രൊഫ. വസന്തകുമാർ സാംബശിവൻ, എം.സി.രാജിലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എസ്.സുനിൽ കുമാർ സ്വാഗതവും ജില്ലാ ട്രഷറർ എൽ.ശിവപ്രസാദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL