കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണ മഹോത്സവവുമായി ബന്ധപ്പെട്ട് ദേശീയപാത 66ൽ 23ന് രാവിലെ 6 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കെ.പി റോഡിൽ പ്രവേശിച്ച് ചാരുംമൂട്-ചക്കുവള്ളി- പുതിയകാവ് വഴി ഭരണിക്കാവ്-ശാസ്താംകോട്ട-കെ.എം.എം.എൽ വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തിരദേശ റോഡിൽ കൂടി അഴീക്കലെത്തി വലിയഅഴീക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകണം.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോംഗ് ചെയ്‌സ്, കണ്ടെയ്‌നർ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരണമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |