SignIn
Kerala Kaumudi Online
Monday, 12 October 2026 10.54 AM IST

ആന്ധ്രയിൽ സീസൺ തുടങ്ങി; സവാള വില താഴേയ്‌ക്ക്

കൊല്ലം: ആന്ധ്രാപ്രദേശ് സവാള ഉത്തരേന്ത്യയിലും കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും എത്തിയതോടെ മഹാരാഷ്ട്ര സവാളയുടെ മൊത്തവിലയിൽ മൂന്ന് രൂപയുടെ ഇടിവ്. കിലോയ്ക്ക് 55 മുതൽ 57 വരെയായിരന്ന മൊത്തവില 52 മുതൽ 54 രൂപ വരെയാണ് കുറഞ്ഞത്.

മഹാരാഷ്ട്ര സവാള വില കുത്തനെ ഉയരുന്നതിനിടെയാണ് ആന്ധ്രയിൽ നിന്ന് പല സംസ്ഥാനങ്ങളിലും സവാള എത്തിത്തുടങ്ങിയത്. ആന്ധ്രാ സവാള കേരള വിപണിയിൽ കാര്യമായി വിറ്റുപോകാത്തതിനാലാണ് മൊത്ത വ്യാപാരികൾ എത്തിക്കാത്തത്. സവാള പല കടകളിലും ഒരാഴ്ചവരെയിരുന്ന് തൂക്കം കുറയും. അതിനാൽ ചില്ലറ വ്യാപാരികൾ കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ ഉയർത്തിയാണ് വിൽക്കുന്നത്.

കനത്ത മഴയെ തുടർന്ന് നേരത്തെ സംഭരിച്ചിരുന്നതിന് പുറമേ പുതിയ വിളവെടുപ്പ് വൈകുന്നതാണ് മഹാരാഷ്ട്ര സവാളയുടെ വില ഉയരാൻ കാരണം. സെപ്തംബർ അവസാനത്തോടെ ആരംഭിക്കേണ്ട വിളവെടുപ്പ് മഹാരാഷ്ട്രയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈമാസം പകുതിയോടെ വിളവെടുപ്പ് ആരംഭിച്ചാൽ വില കുത്തനെ താഴാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

വില്പന പകുതിയായി

ജില്ലയിൽ നേരത്തെ ഒരാഴ്ചയ്ക്കിടയിൽ 300 ടൺ സവാള എത്തിയിരുന്നതാണ്. വില ഉയർന്ന് കച്ചവടം ഇടിഞ്ഞതോടെ സവാള വരവ് 150 ടണ്ണായി കുറഞ്ഞിട്ടുണ്ട്.

പഞ്ചസാര വില താഴ്ന്നു

ഓണക്കാലത്ത് 67 രൂപ വരെ ഉയർന്ന പഞ്ചസാര വില 52ലേക്ക് താഴ്ന്നു. മല്ലി വില 184ൽ നിന്ന് 177ലേക്കും താഴ്ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL