SignIn
Kerala Kaumudi Online
Monday, 05 October 2026 12.51 AM IST

പൊന്നു കണ്ടിട്ടും കണ്ണ് മഞ്ഞളിക്കാതെ ഓച്ചിറയിലെ വ്യാപാരി

rijus
പഴയ അലമാരയിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണങ്ങൾ ഓച്ചിറ റിജൂസ് കമ്മ്യൂണിക്കേഷൻസ് ഉടമ റിജു കാവനാൽ കൈമാറുന്നു

ഓച്ചിറ: പൊളിക്കുന്നതിനായി ഏറ്റെടുത്ത പഴയ അലമാരയിൽ നിന്നും സ്വർണ്ണകമ്മലും കൈചെയിനും കണ്ടെത്തിയിട്ടും മാതൃക കാണിച്ച് കടയുടമ. ഓച്ചിറ 'റിജൂസ് കമ്മ്യൂണിക്കേഷൻസ്' ഉടമ റിജുവാണ് സ്വർണ്ണാഭരണങ്ങൾ ഉടമയ്ക്ക് തന്നെ തിരികെ നൽകിയത്.പഴയ അലമാരയിൽ നിന്നും സ്വർണ്ണം കിട്ടിയ വിവരം റിജു ഉടൻ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചെങ്കിലും ആരും എത്തിയില്ല. തുടർന്ന്, അലമാര വാങ്ങി തന്റെ കടയിൽ എത്തിച്ച പഴയ സാധനങ്ങൾ വാങ്ങുന്ന റഷീദിന്റെ സഹായത്തോടെ ഉടമയുടെ വീട്ടിൽ നേരിട്ടെത്തി സ്വർണ്ണാഭരണങ്ങൾ കൈമാറുകയായിരുന്നു. റിജുവും റഷീദും സാമൂഹ്യ പ്രവർത്തകൻ ഉണ്ണിയും ചേർന്ന്, മാവേലിക്കര കുറത്തികാട് അമ്മഞ്ചേരി ക്ഷേത്രത്തിനു സമീപമുള്ള വിജിതിന്റെ വീട്ടിലെത്തിയാണ് ആഭരണങ്ങൾ കൈമാറിയത്. വിജിത് സ്ഥലത്തില്ലാതിരുന്നതിനാൽ മാതാവിന്റെ കൈവശമാണ് സ്വർണ്ണം ഏൽപ്പിച്ചത്. നേരത്തെ 2019-ൽ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകിയ ചരിത്രവും റിജുവിനുണ്ട്. ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചങ്ങൻകുളങ്ങര സ്വദേശി രവികുറുപ്പിന്റെ ചെറുമകളുടെ മാലയാണ് അന്ന് ക്ഷേത്ര ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹം തിരികെ നൽകിയത്. നിലവിൽ ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതി പ്രവർത്തക സമിതി അംഗം കൂടിയാണ് റിജു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL