SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

പ്രതിഷേധ ധർണ ഇന്ന്

utuc-

കൊല്ലം: ശബരിമല മേൽശാന്തി നിയമനത്തിൽ അശാസ്ത്രീയമായ മാനദണ്ഡം ഉൾപ്പെടുത്തിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തിക്കാരെ മനപ്പൂർവം ഒഴിവാക്കാൻ വേണ്ടിയാണെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ യു.ടി.യു.സി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെ ഇന്ന് ബോർഡ് ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും. യു.ടി.യു.സി ദേശീയ പ്രസിഡൻറ് എ.എ.അസീസ് എക്സ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മനു നമ്പൂതിരി, സെക്രട്ടറി എസ്.ലാലു, കെ.ജയകുമാർ, എൻ.ഗോവിന്ദൻ നമ്പൂതിരി, അനിൽകുമാർ തെക്കുംഭാഗം, പ്രേംജിത്ത് ശർമ, ആർ.പ്രശാന്തൻ പിള്ള, മനോജ് തറമേൽ, കെ.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL