കൊല്ലം: കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ ഒന്നാംസ്ഥാനം ഇക്കുറി ചാടിയെടുത്ത് വൈപ്പിൻ സ്വദേശിനി പി.എ.അദബിയ ഫർഹാൻ. സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് അണ്ടർ 18 പെൺകുട്ടികളുടെ ലോംഗ് ജംപിലാണ് സ്വർണനേട്ടം.
കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ അദബിയ, കോതമംഗലം എം.എ കോളേജിലാണ് പരിശീലനം നേടുന്നത്. കഴിഞ്ഞവർഷം ദേശീയ സ്കൂൾ കായികമേളയിൽ വെങ്കലവും, കഴിഞ്ഞമാസം നടന്ന ഇന്റർ ക്ലബ് അത്‌ലറ്റിക്‌സ് മീറ്റിൽ വെള്ളിയും നേടിയിരുന്നു. വൈപ്പിൻ പള്ളിക്ക വലിയവീട്ടിൽ അബ്ദുൾ സമദിന്റെയും നഴ്സായ സുനിതയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |