SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

ആകാശച്ചാട്ടത്തിൽ ജീനയ്ക്ക് റെക്കാഡ്

കൊല്ലം: അണ്ടർ 20 ഗേൾസ് പോൾവാൾട്ടിൽ വർഷങ്ങളുടെ പഴക്കമുള്ള റെക്കാഡ് തകർത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജീന ബേസിൽ. 2019ൽ സ്ഥാപിച്ച 3.60 മീറ്റർ എന്ന റെക്കോർഡാണ് 3.85 മീറ്ററായി ജീന തിരുത്തിയത്. കോതമംഗലം പുത്തൻകുരിശ് സ്വദേശിയും കർഷകനുമായ പിതാവ് ബേസിൽ വർഗീസിന്റെയും അമ്മ മഞ്ജു ബേസിലിന്റെയും പ്രോത്സാഹനവും സഹോദരി ബിനിയയുടെ പിന്തുണയുമാണ് ഈ കൊച്ചുമിടുക്കിയുടെ കരുത്ത്. അഞ്ച് വർഷമായി ജീന പോൾവാൾട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട്. കോച്ച് പി.ആർ.മധുവിന്റെ ശിക്ഷണത്തിലാണ് പരിശീലനം. എറണാകുളം ജില്ലയ്ക്ക് വേണ്ടിയാണ് ട്രാക്കിലിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL