
കൊല്ലം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ചോ അതിലധികമോ വനിതകൾ ഉൾപ്പെട്ട അംഗങ്ങളായിരിക്കണം. കുടുംബ വാർഷിക വരുമാനം അഞ്ചുലക്ഷം കവിയരുത്. പ്രായം 21നും 55നും ഇടയിൽ. ഏഴാം ക്ലാസ് ജയിച്ചിരിക്കണം. പുതിയ ഗ്രൂപ്പുകൾക്ക് പദ്ധതി തുകയുടെ 75 ശതമാനവും വ്യക്തികൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള പ്രോജക്ട് കോസ്റ്റിന്റെ 75 ശതമാനവും സബ്സിഡി അനുവദിക്കും. അപേക്ഷ 31നകം ബ്ലോക്ക്/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 04742794996.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |