SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

പൊലീസ് മർദ്ദിച്ചെന്ന്

police

പ​ര​വൂർ: പ​ര​വൂർ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വി​നെ സ്‌​റ്റേ​ഷൻ​ ഹൗ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തിൽ മർ​ദ്ദിച്ച​താ​യി പ​രാ​തി. നെ​ടു​ങ്ങോ​ലം നെ​ടി​യ​വി​ള​ വീ​ട്ടിൽ ജി​നുവിനാണ് (36) മർ​ദ്ദ​ന​മേ​റ്റ​ത്. കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്​ച​യായിരുന്നു സം​ഭ​വം. വർ​ക്ക്‌​ഷോ​പ്പിൽ വാ​ഹ​നം ന​ന്നാ​ക്കാൻ നൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തർ​ക്ക​ത്തിൽ സു​ഹൃ​ത്തു​ക്കൾ ത​മ്മിൽ അ​ടി​പി​ടി​യു​ണ്ടാ​യി. ഇ​തിൽ പ​രാ​തി​ക്കാ​ര​നൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ​താ​യി​രു​ന്നു ജിനു. സ്റ്റേ​ഷൻ പ​രി​സ​ര​ത്തു​വ​ച്ച് ര​മ്യ​ത​യി​ലെ​ത്തി​യ​തി​നെ തു​ടർ​ന്ന് പ​രാ​തി പിൻ​വ​ലി​ക്കാൻ തീ​രു​മാ​നി​ച്ചു. ഇതിനിടെ മ​ഫ്​ത്തി​യി​ലെ​ത്തി​യ എ​സ്.ഐ ജി​നു​ ലോ​ക്ക​പ്പി​ലി​ട്ട് ​മർദ്ദിക്കുകയായിരുന്നു. ജി​നു​വി​ന്റെ ഭാ​ര്യ ശ്രീ​ലക്ഷ്മി സി​റ്റി പൊ​ലീ​സ് ക​മ്മിഷ​ണർ​ക്ക് പ​രാ​തി നൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL