
കൊല്ലം: കൊല്ലം തപാൽ ഡിവിഷനും സിവിൽ സ്റ്റേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആധാർ, പോസ്റ്റ് ഓഫീസ് അക്കൗണ്ട്, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് മേള കളക്ടറേറ്റിലെ ഐ.ടി ഹാളിൽ തുടങ്ങി. സബ് കളക്ടർ ഡോ. എസ്.മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. കൊല്ലം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് എം.ബിന്ദു അദ്ധ്യക്ഷയായി. സീനിയർ സൂപ്രണ്ട് വി.ഹരിസുതൻ, അസി. സൂപ്രണ്ടുമാരായ കെ.ബൈജുകുമാർ, വി.ബീന, കൊല്ലം നോർത്ത് സബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്ടർ വി.എസ്.നീതു എന്നിവർ പങ്കെടുത്തു. പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് ഡെവലപ്പ്മെന്റ് ഓഫീസർ ജെ.ജെയിംസ് ക്ലാസെടുത്തു. മേള ഇന്ന് വൈകിട്ട് 5ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |